സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; സർക്കാർ അന്വേഷണം നടത്തുമെന്ന് എകെ ബാലൻ

Nov 29, 2019, 3:12 PM IST

സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന നിർമ്മാതാക്കളുടെ ആരോപണം ഗൗരവമേറിയതാണെന്നും ഇതിനെക്കുറിച്ചുള്ള തെളിവുകൾ നൽകാൻ നിർമ്മാതാക്കൾ തയാറാകണമെന്നും മന്ത്രി എകെ ബാലൻ. സിനിമ മേഖലയിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരാനായി നിയമനിർമ്മാണം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.