അനുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം; ക്ലിഫ് ഹൗസിലേക്ക് മൃതദേഹവുമായി ബിജെപി പ്രതിഷേധം

Aug 30, 2020, 5:39 PM IST

ക്ലിഫ് ഹൗസിലേക്ക് ആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബിജെപി പ്രതിഷേധം. പ്രതിഷേധ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വെച്ച് തടഞ്ഞു. കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് അനുവിൻറെ വീട്ടിൽ സർക്കാർ പ്രതിനിധികൾ നേരിട്ടെത്തി സംസാരിക്കുമെന്ന ഉറപ്പ് ലഭിച്ചതായി ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. ഇതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.