മലയാളി ക്യാമറാമാന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജപ്രചരണം; തീവ്രവാദികളെന്ന് തെറ്റിധരിപ്പിച്ചു, പരാതി

Feb 12, 2020, 8:51 AM IST

തമിഴ്‌നാട് മരുതമലയില്‍ ഷൂട്ടിംഗിന് പോയ മലയാളി ക്യാമറാമാന്റെ ഫോട്ടോ ഉപയോഗിച്ച് തീവ്രവാദിയെന്ന് വ്യാജപ്രചരണം. തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ് രാഘവന്‍  'മോദിരാജ്യം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റിടുകയായിരുന്നു. പാലക്കാട് സ്വദേശിയായ ഷംനാദ് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.