കൊല്ലപ്പെട്ടുവെന്ന് വിളിച്ചു പറഞ്ഞത് മണിക്കൂറുകള്‍ക്കകം;കെവിന്‍ വധക്കേസില്‍ പ്രതിയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി

Apr 26, 2019, 2:30 PM IST

കെവിന്‍ കൊല്ലപ്പെട്ടതായി നീനുവിന്റെ സഹോദരന്‍ ഷാനു തന്നെ വിളിച്ചു പറഞ്ഞത് കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമെന്ന് ചാക്കോയുടെ സുഹൃത്ത് ജിജോയുടെ മൊഴി. കെവിന്‍ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ് എന്ന് ഷാനു പറഞ്ഞതായാണ് ജിജോ മൊഴി നല്‍കിയിരിക്കുന്നത്.