'മന്ത്രി തന്നെ നേരിട്ട് വന്ന് പറഞ്ഞല്ലോ എന്താ സംഭവിച്ചതെന്ന്, അതിനപ്പുറം ഞാന്‍ പറയേണ്ടതില്ലല്ലോ'

Jul 14, 2020, 7:07 PM IST


സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുടെ ഫോണ്‍കോള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലും ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി തന്നെ സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നേരായ വഴിക്ക് കാര്യങ്ങള്‍ പോകുന്നതാണ് നല്ലതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.