മൂന്നാമത്തെ ടെസ്റ്റും നെഗറ്റീവ്; കൊവിഡ് 19 സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി ആശുപത്രി വിട്ടു

Mar 18, 2020, 4:04 PM IST

മലപ്പുറത്ത് കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ മൂന്ന് സ്വകാര്യ ക്ലിനിക്കുകള്‍ ആരോഗ്യവകുപ്പ് അടപ്പിച്ചു. പരിശോധിച്ച നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ജീവനക്കാരും 50 ബന്ധുക്കളും നിരീക്ഷണത്തിലാണ്. അതേസമയം, രോഗബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി രോഗവിമുക്തനായി. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ് ആയതോടെ ഇയാള്‍ ആശുപത്രി വിട്ടു.