ആളുമാറി ശസ്ത്രക്രിയ: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു; കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി

May 22, 2019, 2:28 PM IST

ഏഴുവയസ്സുകാരന് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളെജിലെ ഡോക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും കേസെടുത്തു. കുട്ടിക്ക് സൗജന്യ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍ദ്ദേശം നല്‍കി.