കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നുവോ? മറുപടിയുമായി മുഖ്യമന്ത്രി

Jul 28, 2020, 6:49 PM IST


കൊവിഡ് 19 പോസിറ്റീവായ ആളുകള്‍ മരണപ്പെടുന്നതെല്ലാം കൊവിഡ് മൂലമാണെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കൊവിഡ് മരണമെന്ന് പ്രഖ്യാപിക്കുന്നത്. ഗുരുതരമായ അസുഖങ്ങളുള്ള കൊവിഡ് രോഗികള്‍ ആ അസുഖങ്ങള്‍ മൂര്‍ച്ഛിച്ച് മരിച്ചാല്‍ അത് കൊവിഡ് മരണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.