തലയിൽ അലൂമിനിയം പാത്രം കുടുങ്ങി; രക്ഷകരായെത്തി ഫയർഫോഴ്‌സ്

Dec 30, 2019, 7:36 PM IST

കോഴിക്കോട് കളിക്കുന്നതിനിടയിൽ തലയിൽ അലൂമിനിയം പാത്രം കുടുങ്ങിയ മൂന്നു വയസുകാരനെ അഗ്നിരക്ഷാസേന രക്ഷിച്ചു. രാവിലെ അടുക്കളയിലെ പാത്രങ്ങളെടുത്ത് കളിക്കുന്നതിനിടെ തൊപ്പിയായി തലയിൽ വച്ച അലൂമിനിയം കലമാണ് വില്ലനായത്.