പുഴുവരിച്ച ചൂര പിടിച്ചെടുത്തു; തിരുവനന്തപുരത്തെ പാളയം ചന്തയില്‍ ഉദ്യോഗസ്ഥരെ വില്‍പ്പനക്കാര്‍ തടഞ്ഞു

Jul 8, 2019, 11:44 AM IST

തിരുവനന്തപുരം പാളയം ചന്തയില്‍ മീന്‍ പരിശോധിക്കുന്നതിനിടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം. അമോണിയ കലര്‍ന്നതും പുഴുവരിച്ചതുമായ 70 കിലോയോളം മീനുകളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. എന്നാല്‍ പഴകിയതല്ലാത്തതും പിടിച്ചെടുത്തു എന്ന് ആരോപിച്ചായിരുന്നു വില്‍പ്പനക്കാരുടെ പ്രതിഷേധം.