ആലപ്പുഴ കുടിവെള്ള പദ്ധതി ക്രമക്കേട്; അഴിമതി ചൂണ്ടിക്കാട്ടി ജി സുധാകരൻ നൽകിയ കത്ത് മുക്കി

Nov 12, 2019, 11:28 AM IST

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങൾ ജലവകുപ്പിൽ സജീവം. നാല്പത്തിമൂന്ന്‌ തവണ പൊട്ടിയ പൈപ്പിന് ഗുണനിലവാരമുണ്ടെന്ന വിചിത്രമായ പരിശോധന റിപ്പോർട്ടാണ് ക്രമക്കേട് മറയ്ക്കാനായി ഉദ്യോഗസ്ഥർ ആയുധമാക്കുന്നത്.