ഖജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ പരസ്യം നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ

Jan 10, 2020, 6:50 PM IST

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകിയതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുന്നത് അഭികാമ്യമല്ല എന്നാണ് ഗവർണർ പറഞ്ഞത്.