കാസര്‍കോട് റെയില്‍വേ പരിസരത്ത് തോക്കും വെടിയുണ്ടകളും; കണ്ടെത്തിയത് ഓട വൃത്തിയാക്കുന്നതിനിടെ

Mar 7, 2020, 5:54 PM IST


കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഓട വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് ആദ്യം ഇവ കണ്ടത്. തുരുമ്പെടുത്ത ദ്രവിച്ച നിലയിലാണ് തോക്കുകള്‍.