ഹാന്‍വീവ് കോടികളുടെ നഷ്ടത്തില്‍, തുറന്നടിച്ച് സിഐടിയു സെക്രട്ടറിയായ ചെയര്‍മാന്‍

Feb 5, 2020, 10:48 AM IST

ശമ്പളം മുടങ്ങിയപ്പോള്‍ സിഐടിയു തന്നെ സമരത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഹാന്‍വീവിലെ പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് സിഐടിയു സംസ്ഥാന സെക്രട്ടറി കൂടിയായ ഹാന്‍വീവ് ചെയര്‍മാന്‍. ഷോറൂമുകളില്‍ പലതും ഒരു രൂപ പോലും വരുമാനമില്ലാതെ അടച്ചുപൂട്ടേണ്ട നിലയിലാണെന്നും കോടികളുടെ നഷ്ടത്തിലാണ് സ്ഥാപനമെന്നും കെ പി സഹദേവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.