തൃശൂരിൽ വൻ സ്വർണ്ണക്കൊള്ള; കവർന്നത് മൂന്നരക്കിലോ സ്വർണ്ണം

Aug 21, 2020, 12:41 PM IST

തൃശൂർ കൈപ്പമംഗലത്ത് ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ഭിത്തി തുരന്ന് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്നു. ഇന്നലെ രാത്രി  ജ്വല്ലറിയുടെ പിന്നിലെ ഭിത്തി തുരന്നാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്റെ അനുമാനം.