സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന് കടകംപള്ളി

Nov 14, 2019, 1:07 PM IST

സുപ്രീം കോടതി വിധിയെ ഏത് സന്ദര്‍ഭത്തിലും അംഗീകരിക്കുമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ യുവതികളെ നിര്‍ബന്ധിച്ച് ശബരിമലയില്‍ കയറ്റരുതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മറുപടിയായി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.