മത്സരയോട്ടത്തിനിടയില്‍ വാതിലടച്ചില്ല, കുട്ടിയുടെ തലയില്‍ വാതില്‍പാളി വീണു; ചികിത്സാ സഹായം തേടി കുടുംബം

Feb 10, 2020, 10:13 AM IST

എറണാകുളം കാക്കനാട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതില്‍പാളി പതിനൊന്നുകാരനായ ആകാശിന്റെ തലയില്‍ ഇളകി വന്നിടിച്ചു. കുട്ടിയുടെ തലയോടിന്റെ ഒരു ഭാഗം തകര്‍ന്നുപോയി. കൃത്രിമ തലയോട്ടി വെച്ചുപിടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി ചികിത്സാ സഹായം തേടുകയാണ് ആകാശും കുടുംബവും.