'ഭരണഘടനയെ സംരക്ഷിക്കാനുള്ള പ്രയത്‌നങ്ങളില്‍ കേരളം എന്നും മുന്നില്‍'; ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍

Jan 10, 2020, 4:20 PM IST

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതില്‍ പത്രപരസ്യവുമായി സംസ്ഥാന സര്‍ക്കാര്‍. ജനങ്ങളുടെ ആശങ്ക അഭിസംബോധന ചെയ്യുന്നതില്‍ കേരളമെന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ പയുന്നു.ദേശീയ പൗരത്വ പട്ടികയുടെ മുന്നൊരുക്കമെന്ന നിലയില്‍ അവതരിപ്പിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികള്‍ കേരളത്തില്‍ തടഞ്ഞെന്നും പരസ്യത്തിലുണ്ട്.