സാലറി കട്ട് ഓര്‍ഡിനന്‍സിന് അംഗീകാരം: ഓര്‍ഡിനന്‍സില്‍ കേരള ഗവര്‍ണര്‍ ഒപ്പുവെച്ചു

Apr 30, 2020, 12:16 PM IST


സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍  ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അടുത്തമാസം നാലു മുതല്‍ ലഭിക്കും. ആറു ദിവസത്തെ ശമ്പളം മാറ്റിവെച്ചാകും വിതരണം.