'പ്രധാന സാക്ഷികള്‍ റോയിയുടെ കുട്ടികളാണ്, അവരുടെ മൊഴി നിര്‍ണായകം':കെ ജി സൈമണ്‍

Jan 5, 2020, 8:25 AM IST

കൂടത്തായി കൊലപാതക പരമ്പരയിലെ റോയി തോമസ് വധക്കേസില്‍ ജോളിക്ക് ശിക്ഷ ഉറപ്പെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. റോയി തോമസിന്റെ കുട്ടികളുടെ മൊഴികള്‍ നിര്‍ണായകമാണ്. ജോളി എന്‍ഐടി പ്രൊഫസറല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ പ്രതിയെന്ന സൂചന ലഭിച്ചുവെന്നും സൈമണ്‍ പറഞ്ഞു.