വിദ്യാര്‍ത്ഥിയെ വേദിയില്‍ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് കൂവിപ്പിച്ചു; ടൊവിനോയ്‌ക്കെതിരെ കെഎസ്‌യു, വീഡിയോ

Feb 1, 2020, 8:06 AM IST

നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തിലാണ് നടനെതിരെ കെഎസ്യു രംഗത്തെത്തിയിരിക്കുന്നത്. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു.