ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് രണ്ട് കോടിയിലധികം; യുവതി അറസ്റ്റില്‍

Feb 16, 2020, 8:37 AM IST

ബാങ്കില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പുനലൂരില്‍ പൊലീസ് പിടിയില്‍. 17 പേരില്‍ നിന്നായി നീതു തട്ടിയെടുത്തത് രണ്ട് കോടി അറുപത് ലക്ഷം രൂപയാണ്. പുനലൂര്‍ സ്വദേശിയുടെ പരാതിയിന്മേലായിരുന്നു അറസ്റ്റ്.