എം ശിവശങ്കര്‍ തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി

Jul 14, 2020, 5:37 PM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ തിരുവനന്തപുരം കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയതിന് ശേഷമാണ് ഓഫീസില്‍ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തിയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.