സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന് മാവോയിസ്റ്റ് ഭീഷണി

Mar 25, 2019, 9:52 PM IST

വൈത്തിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന് ഭീഷണി. വയനാട് മക്കിമലയിലെത്തിയ നാലംഗ സായുധ മാവോയിസ്റ്റ് സംഘം വിതരണം ചെയ്ത 'കാട്ടുതീ' ബുള്ളറ്റിനിലാണ് ഭീഷണിയുള്ളത്.