ശബരിമലയിൽ ആദ്യദിനം എത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകർ

Nov 18, 2019, 10:31 AM IST

നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന്റെ പശ്ചാത്തലത്തിൽ  മണ്ഡലമാസ തീർത്ഥാടനം തുടങ്ങി ആദ്യദിനം സന്നിധാനത്തെത്തിയത് അര ലക്ഷത്തിലധികം തീർത്ഥാടകർ. കഴിഞ്ഞ വർഷം ആദ്യദിനം അയ്യപ്പ ദർശനത്തിനെത്തിയത് മുപ്പത്തയ്യായിരം തീർത്ഥാടകരായിരുന്നു.