നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും നാളെ കേരളത്തില്‍, കനത്ത സുരക്ഷ

Jun 6, 2019, 7:28 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. ശനിയാഴ്ച ഗുരുവായൂരില്‍ ബിജെപിയുടെ പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി രാഹുല്‍ ഗാന്ധിയും നാളെ കേരളത്തിലെത്തും. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനായാണ് അദ്ദേഹമെത്തുന്നത്. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.