'അന്ന് ഫോണ്‍ വിളിച്ച് പോലും അന്വേഷിച്ചിട്ടില്ല'; മുല്ലപ്പള്ളിക്ക് എതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി

Jun 20, 2020, 12:26 PM IST

മുല്ലപ്പള്ളിക്ക് എതിരെ നിപ ഭേദമായ വിദ്യാര്‍ത്ഥിനി അജന്യ. നിപകാലത്ത് വടകര എംപിയായിരുന്ന മുല്ലപ്പള്ളി ഒരു ഫോണ്‍കോളിലൂടെ പോലും തങ്ങളുടെ വിവരം അന്വേഷിച്ചിട്ടില്ലെന്ന് അജന്യ പറയുന്നു. അതേസമയം രോഗം ഭേദമായിട്ടും ആളുകള്‍ ഭീതിയോടെ അകറ്റിനിര്‍ത്തിയിരുന്നുവെന്നും ശൈലജ ടീച്ചര്‍ കാണാന്‍ വന്നതാണ് കരുത്തായതെന്നും അജന്യ പറഞ്ഞു.