കോടതി വിധി മറികടക്കില്ല, വെയര്‍ഹൗസ് വഴിയും മദ്യം വില്‍ക്കില്ലെന്ന് മന്ത്രി

Apr 25, 2020, 1:39 PM IST

കോടതി വിധി മറികടന്ന് ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ മദ്യവില്‍പ്പന ഉണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. കേന്ദ്രനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന നിലപാടാണ് കേരളത്തിന്റേത്. അബ്കാരി ചട്ടം ഭേദഗതി ചെയ്തത് അന്നത്തെ സാഹചര്യത്തിലാണെന്നും വെയര്‍ ഹൗസുകള്‍ വഴി മദ്യവില്‍പ്പനയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.