വാളയാര്‍ അതിര്‍ത്തിയില്‍ ഇന്ന് പാസില്ലാതെ എത്തിയത് 10 പേര്‍

May 11, 2020, 9:49 AM IST

പാസില്ലാതെ വരുന്നവരെ സംസ്ഥാന അതിര്‍ത്തികളില്‍ കടത്തിവിടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ളവര്‍ എത്തുകയാണ്. വാളയാര്‍ അതിര്‍ത്തിയില്‍ ഇതുവരെ 10 പേരാണ് പാസില്ലാതെ എത്തിയത്. ചെന്നൈയില്‍ നിന്ന് പാസുള്ള സംഘത്തോടൊപ്പം എത്തിയവരാണിവര്‍.