'അവരെന്തോ പരിശുദ്ധരാണെന്ന മട്ടിലൊരു ധാരണ വേണ്ട'; യുഎപിഎ കേസിൽ മുഖ്യമന്ത്രി

Jan 1, 2020, 2:28 PM IST

പന്തീരാങ്കാവ് കേസിൽ യുഎപിഎ ചുമത്തിയത് മഹാ അപരാധമായിപ്പോയെന്ന് താൻ പറയാനുദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലനും താഹയും ഒരു തെറ്റും ചെയ്യാത്തവരാണ് എന്ന ധാരണ വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.