പൊലീസ് മര്‍ദ്ദിച്ചെന്ന പേരില്‍ നഗരം സ്തംഭിപ്പിച്ചു, ഒരു ജീവന്‍ നഷ്ടപ്പെട്ടു; ഒടുവില്‍ എല്ലാം നിഷേധിച്ച് എടിഒ

Mar 4, 2020, 6:02 PM IST

പ്രൈവറ്റ് ബസ് ലോബി ഷെഡ്യൂള്‍ അനുസരിച്ചല്ല തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്നതെന്ന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റി എടിഒ സാം ലോപ്പസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വകാര്യ ബസുകളുടെ സമാന്തര സര്‍വീസ് തടഞ്ഞതിന് അറസ്റ്റിലായ സാം ലോപ്പസ് ജീവനക്കാര്‍ നല്‍കിയ സ്വീകരണത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു.