രണ്ടരക്കൊല്ലമായി മരിച്ചയാളെ തിരിച്ചറിയാനാവുന്നില്ല, തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം നിര്‍മ്മിച്ച് പൊലീസ്

May 18, 2020, 4:10 PM IST

കോഴിക്കോട് പോലൂര്‍ കൊലപാതകത്തില്‍ മരിച്ചയാളുടെ തലയോട്ടി ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. രണ്ടര വര്‍ഷമായിട്ടും മരിച്ചയാളെ തിരിച്ചറിയാനാവാത്തതിനാലാണ് രേഖാചിത്രം പുറത്തുവിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഫേഷ്യല്‍ റിക്രിയേഷന്‍ സംവിധാനത്തിലൂടെ സൃഷ്ടിച്ച ചിത്രം അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.