ബെംഗളൂരുവില്‍ നിന്നുമെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

Jun 8, 2020, 11:23 AM IST

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവില്‍ നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്നു. പ്രത്യേക റൂമില്‍ ക്വാറന്റീനിലായിരുന്നതിനാല്‍ ആംബുലന്‍സ് വിളിച്ചെങ്കിലും വൈകിയാണ് എത്തിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.