ഇനിയും മഴയില്ലെങ്കില്‍ വെള്ളംകുടി മുട്ടും;കുടിവെള്ളത്തിനും വ്യവസായത്തിനും നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി

Jul 2, 2019, 12:46 PM IST

സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതിയില്‍ താഴെ വെള്ളം മാത്രമാണുള്ളതെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായി. ഇനിയും മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ളത്തിനും വ്യവസായത്തിനും നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി.