പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത രണ്ട് എംഎല്‍എമാര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് വേണോ? സന്ദീപ് വാര്യര്‍

Sep 8, 2020, 3:37 PM IST

കൊവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് വേണ്ടെന്ന അഭിപ്രായവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഇനി നാല് മാസത്തെ സമയത്തേക്കാണ് രണ്ട് എംഎല്‍എമാരെ തെരഞ്ഞെടുക്കേണ്ടത്. അത് ഭരണത്തെയൊന്നും ബാധിക്കില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ബിജെപി നിലപാടെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.