'ശിവശങ്കര്‍ വഞ്ചകന്‍';രാമായണ മാസത്തില്‍ മുഖ്യമന്ത്രിയെ രാക്ഷസീയമായി വേട്ടയാടുന്നുവെന്ന് സുധാകരന്‍

Aug 17, 2020, 2:17 PM IST

എം ശിവശങ്കര്‍ വഞ്ചകനെന്ന് ജി സുധാകരന്‍. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അറിയാതെ ചെയ്ത കുറ്റങ്ങള്‍ക്ക് ഭരണഘടന ബാധ്യതയില്ലെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടിയിട്ടും ഒരു കുറ്റവും ഭരണഘടനാപരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.