തിരുവനന്തപുരത്ത് സിഎസ്‌ഐ സഭയുടെ റാലി; രണ്ട് മണിക്കൂറിലധികമായി ഗതാഗത കുരുക്കില്‍ പെട്ട് യാത്രക്കാര്‍

Nov 16, 2019, 5:39 PM IST

തിരുവനന്തപുരം നഗരത്തില്‍ രണ്ട് മണിക്കൂറിലധികമായി ഗതാഗത കുരുക്ക്.സിഎസ്‌ഐ സഭയുടെ ദക്ഷിണ കേരള ഘടകത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള റാലി കാരണമാണ് ഗതാഗത കുരുക്കുണ്ടായത്. തമ്പാനൂരില്‍ നിന്ന് പുത്തരിക്കണ്ടം ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്.