പൊന്നാനിയില്‍ യുഡിഎഫ് അനുകൂലികളെ വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കി; നിയമനടപടിക്ക് കോണ്‍ഗ്രസ്

May 4, 2019, 6:51 PM IST

പൊന്നാനിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പലരുടെയും പേരുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് യുഡിഎഫ്. പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സിപിഎമ്മാണ് ഇതിന് പിന്നിലെന്നും നിയമനടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പറയുന്നു.