നവോത്ഥാന സമിതി ശബരിമലയെ തകർക്കാനുണ്ടാക്കിയ കൃത്രിമ സംവിധാനമെന്ന് വി മുരളീധരൻ

Sep 13, 2019, 12:05 PM IST

ഹൈന്ദവ ഐക്യത്തിനായി ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ലെന്നും അവരല്ല ഇതൊന്നും ചെയ്യേണ്ടതെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നവോത്ഥാന സമിതി ശബരിമലയെ തകർക്കാനായി താൽക്കാലികമായി തട്ടിക്കൂട്ടിയതാണെന്നും അത് തകരുന്നത് സ്വാഭാവികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.