ഇന്ന് ലോക ജലദിനം; വരള്‍ച്ചയെ നേരിടാന്‍ കേരളത്തിന് സമഗ്ര പദ്ധതി

Mar 22, 2019, 2:40 PM IST

വരള്‍ച്ചയെ നേരിടാനായി വീട്ടില്‍ നിന്ന് തന്നെ നാം തുടങ്ങണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കിണര്‍, തടാകങ്ങള്‍ തുടങ്ങിയവയുടെ റീചാര്‍ജിംഗ് പോലെ സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരും. വെള്ളത്തിന്റെ ഉപയോഗം മിതപ്പെടുത്തുന്നത് മാത്രമല്ല, മലിനീകരണം കുറയ്ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.