മസൂദ് അസര്‍ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തവണ്ണം അസുഖബാധിതനെന്ന് പാകിസ്ഥാന്‍

Mar 1, 2019, 9:24 AM IST

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. തനിയെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ അസുഖബാധിതനാണ് മസൂദെന്നും അദ്ദേഹം അറിയിച്ചു. പാകിസ്ഥാനിലെ ജനങ്ങളെയും നീതിപീഠത്തെയും വിശ്വസിപ്പിക്കാന്‍ പറ്റിയ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കാമെന്നും ഷാ മെഹ്മൂദ് പറഞ്ഞു.