Asianet News MalayalamAsianet News Malayalam

Maha Shivratri 2022 : തിരുമല ക്ഷേത്രത്തിൽ നിന്നും തിരുനട്ടാലം വരെ; ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യവും ചരിത്രവും

മഹാഭാരതത്തിൽ ശിവാലയ ഓട്ടത്തെ കുറിച്ചുളള ഐതിഹ്യം പരാമർശിക്കുന്നുണ്ട്. കുരു ക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ അശ്വമേധയാഗം നടത്തി.ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രീകൃഷ്ണൻ നിർദ്ദേശിച്ചതനുസരിച്ച്  വ്യാഘ്രപാദമുനിയെ ക്ഷണിച്ചു കൊണ്ടു വരുവാൻ ഭീമസേനൻ പുറപ്പെട്ടു. 

Sivalaya Ottam history and significance
Author
Trivandrum, First Published Feb 26, 2022, 4:18 PM IST

ഒരു രാത്രിയും പകലും ശിവ ഭക്തിയിലാറാടുന്ന ശിവാലയ ഓട്ടം ശിവ ഭക്തരുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള പന്ത്രണ്ട് ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും  പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്. ശിവരാത്രിയുട തലേ ദിവസം വൈകുന്നേരം തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേരത്തോടെ തിരുനട്ടാലം ക്ഷേത്രത്തിൽ അവസാനിക്കും. ശിവരാത്രി നാളിൽ ദ്വാദശരുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ പ്രത്യേകത. 

തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന,പന്നിപ്പാകം,കൽക്കുളം,മേലാങ്കോട്, തിരുവിടയ്ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്,തിരുനട്ടാലവുമാണ് 12 ശിവാലയ ക്ഷേത്രങ്ങൾ.ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. 

മഹാഭാരതത്തിൽ ശിവാലയ ഓട്ടത്തെ കുറിച്ചുളള ഐതിഹ്യം പരാമർശിക്കുന്നുണ്ട്. കുരു ക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവർ അശ്വമേധയാഗം നടത്തി.ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രീകൃഷ്ണൻ നിർദ്ദേശിച്ചതനുസരിച്ച്  വ്യാഘ്രപാദമുനിയെ ക്ഷണിച്ചു കൊണ്ടു വരുവാൻ ഭീമസേനൻ പുറപ്പെട്ടു. 

വ്യാഘ്രപാദൻ ശിവനെ  തപസ് ചെയ്ത് രണ്ട് വരങ്ങൾ നേടിയിരുന്നു. കൈനഖങ്ങളിൽ കണ്ണ് വേണം എന്നും.ശിവപൂജയ്ക്ക് മരത്തിലേറി പൂക്കളിറുക്കാൻ കാലിൽ പുലിയെ പ്പോലെ നഖങ്ങൾ വേണം എന്നും ആയിരുന്നത്. അങ്ങിനെയാണ് വ്യാഘ്രപാദനെന്ന പേര് ഉണ്ടായതത്രെ. 

താമ്രവർണ്ണീ നദീതിരത്ത് തപസ്സ് ചെയ്തിരുന്ന വ്യാഘ്രപാദമുനിയെ തപസ്സിൽ നിന്നുണർത്തു വാൻ "ഗോവിന്ദാ ഗോപാല' എന്ന് ഭീമസേനൻ വിളിച്ചു.ശൈവഭക്തനായ മുനി വിഷ്ണുനാമം കേട്ടു കോപിച്ചു.ഭീമനെ ഓടിച്ചു. ഭീമൻ ഓടുന്ന തിനിടെ രുദ്രാക്ഷത്തിലൊന്ന് ഒരു സ്ഥലത്ത് വ ച്ചു.അത് ഒരുശിവലിംഗമായി മാറി."ഗോവിന്ദാ … ഗോപാലാ"എന്നു വിളിച്ച് ഓടാൻ തുടങ്ങിയ ഭീമന്റെ സമീപം മുനി എത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും.

അവിടെ ഒരു ശിവലിംഗം ഉയർന്നുവരും. ഇത് ആവർ ത്തിച്ചു കൊണ്ടിരുന്നു. അങ്ങനെ 12 രുദ്രാക്ഷ ങ്ങളിട്ടു. അവസാന രുദ്രാക്ഷം നിക്ഷേപിച്ച ഇ ടത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്ര പാദ ന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകി എന്നാണ് ഐതീഹ്യം. 

അങ്ങനെ അവർക്ക് ശിവനും വിഷ്ണുവും ഒ ന്നാണെന്ന് വ്യകതമായി. ഭീമൻ രുദ്രാക്ഷം ഇട്ട തിന്റെ ഫലമായി സ്ഥപിതമായ ഈ ശിവക്ഷേ ത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.

ഒരാഴ്ച വൃതം നോറ്റശേഷമാണ് വഴിപാട് സമ ർപ്പിക്കുന്നത്. ശിവരാത്രിയുടെ തലേന്ന് വൈ കീട്ട് തിരുമല ക്ഷേത്രത്തിൽ നിന്നും ആരംഭി ക്കുന്ന ഓട്ടം ശിവരാത്രി ദിവസം വൈകുന്നേര ത്തോടു കൂടി തിരുനട്ടാലം ക്ഷേത്രത്തിൽ അ വസാനിക്കുന്നു.

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവർ വ്രത ശുദ്ധിയോടെ വേണം പന്ത്രണ്ടു ക്ഷേത്രങ്ങളി ലും ദർശനം നടത്തുവാൻ. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച്ച മുൻപെങ്കിലും മാലയിട ണം, കരിക്കും പഴങ്ങളുമാണ് ഇവർ ഭക്ഷണ മായി സ്വീകരിക്കേണ്ടത്. 

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു വീശറി വേണം, ഓരോ ക്ഷേത്ര ത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാനായി. വീശറിയുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നി ന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും മറ്റൊ ന്ന് പണം വയ്ക്കാനും.

പന്ത്രണ്ടു ക്ഷേത്രങ്ങളി ലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ.യാത്രക്കിടയിൽ പാനകം,ചുക്ക് വെള്ളവും, ആ ഹാരവും കൊടുക്കുന്നു. പ്രത്യേക പൂജകളും അഭിഷേകങ്ങളും അന്നവിടെ നടക്കുന്നുണ്ട്. ശിവക്ഷേത്രങ്ങളിലേക്ക് ആണെങ്കിലും ഗോ വിന്ദാ…. ഗോപാലാ…. എന്നീ വൈഷ്ണവ മന്ത്രങ്ങളാണ്  ഉരുവിടുന്നത്. അ തിനാൽ ഇവരെ ഗോവിന്ദന്മാർ എന്ന പേരിലും അറിയപ്പെടുന്നു. 

തയ്യാറാക്കിയത്: 
Dr. P.B. Rajesh
Astrologer and Gem Consultant

Read more നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിലും ശിവരാത്രി ആഘോഷം

Follow Us:
Download App:
  • android
  • ios