Asianet News MalayalamAsianet News Malayalam

Rama Navami 2024 : ശ്രീരാമ നവമി ; അറിയാം പ്രാധാന്യവും മാഹാത്മ്യവും

ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആ ഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസം അനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരക ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. 

ram navami 2024 date and history
Author
First Published Apr 17, 2024, 6:46 PM IST | Last Updated Apr 17, 2024, 6:46 PM IST

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ട മഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യ പുത്രനാണ്‌ രാമൻ. രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മിയുടെ അവതാരമായ സീതാ ദേവിയാണ് പത്നി. ഉത്തമ സ്ത്രീയായി സീതയെ കരുതുന്നു. 

ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുമത വിശ്വാസികൾ ഉപവാസം അനുഷ്ഠിക്കുന്നു. അല്ലെങ്കിൽ നരക ശിക്ഷ ലഭിക്കു മെന്നാണ് വിശ്വാസം. 

ഈ ദിവസത്തിൽ ക്ഷേത്രങ്ങൾ ഭംഗിയായി അലങ്കരിക്കുന്നു. അമ്പലങ്ങളിൽ രാമായണ പാരായണവും ഉണ്ടായിരിക്കും. രാമന്റെയും സീതയുടേയും ചെറിയ മൂർത്തികൾ ഉപയോഗിച്ച് നടത്തുന്ന കല്യാ ണോത്സവം എന്ന ചടങ്ങ് വീടുകളിൽ നടത്തുന്നു. ശർക്കരയും കുരുമുളകും ഉപയോഗിച്ച് ഉണ്ടാക്കുന്ന പാനകം എന്ന മധുരപാനീയം രാമനവമി ദിവസം തയ്യാറാക്കുന്നു. വൈകുന്നേരം വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. രാമനവമി ദിവസം രാമനെ കൂടാതെ സീത,ലക്ഷ്മണൻ,ഹനുമാൻ എന്നിവരെയും ആരാധിക്കുന്നു.

അദ്ദേഹത്തിൻ്റെ നീതി, നല്ല പെരുമാറ്റം, സദ്‌ഗുണം എന്നിവയിലൂടെ ഒരു ഉത്തമ രാജാവും മനുഷ്യനും ആയതിൻ്റെ പ്രതീക മായി അദ്ദേഹം പലപ്പോഴും ഹിന്ദുമതത്തി നുള്ളിൽ കണക്കാക്കപ്പെടുന്നു. രാമനവമിദിനത്തിൽ രാമൻ്റെ ജന്മസ്ഥലമായ അയോധ്യയിൽ രഥയാത്രയും ഘോഷ യാത്രയും നടത്താറുണ്ട്. 

രാമനവമി ഉത്സവത്തിൽ ഒരു ദിവസം മുഴുവൻ വിശ്വാസികൾ വ്രതംഅനുഷ്ഠിക്കുന്നു. ഭക്തരിൽ പലരും സാത്വിക ഭക്ഷണം അതായത് ഉപ്പ് ഇല്ലാത്ത വിശുദ്ധ ഭക്ഷണം കഴിക്കുന്നു. അവരിൽ ചിലർ  വെള്ളമില്ലാത്ത നിർജല വ്രതം എടുക്കുന്നു.  

രാമന്റെ ജനനം:

അയോദ്ധ്യയിലെ ഇക്ഷ്വാകുവംശത്തിലെ രാജാവായ ദശരഥൻ കുലഗുരു വസിഷ്ഠന്റെ നിർദേശപ്രകാരം, ഋശ്യശൃംഗ മുനിയുടെ നേതൃത്വത്തിൽ പുത്രകാമേഷ്ടിയാഗം നടത്തുന്നു.യാഗാന്ത്യത്തിൽ പ്രജാപതി യുടെ പ്രതിപുരുഷൻ യജ്ഞ കുണ്ഡത്തിൽ നിന്നു പ്രത്യക്ഷനായി, ദേവന്മാർ തയ്യാറാക്കിയ പായസം രാജാവിന് സമർപ്പിച്ചിട്ടു രാജപത്നിമാർക്കു നൽകണമെന്നും അപ്രകാരം ചെയ്താൽ ഉത്തമരായ നാല് പുത്രന്മാർ ജനിക്കുമെന്നുപറഞ്ഞു അനുഗ്രഹിക്കുന്നു.

രാജാവ് പായസത്തിന്റ പകുതി കൗസല്യ ദേവിക്കും ശേഷിച്ചതിന്റെ പകുതി കൈകെയിക്കും ബാക്കിയായതിന്റെ പകുതി സുമിത്രക്കും, ശേഷിച്ച ഭാഗം, ഒന്നു ആലോചിച്ചതിനുശേഷം സുമിത്രക്ക് തന്നെ നൽകുന്നു. രാമനായി കൗസല്യയുടെയും, ഭരതനായി കൈകെയിയുടെയും ലക്ഷ്മണൻ ശത്രുഘ്‌നൻ എന്നിങ്ങനെ സുമിത്രയുടെയും പുത്രന്മാരായി പിറക്കുന്നു.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

Latest Videos
Follow Us:
Download App:
  • android
  • ios