ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഇന്ത്യയിൽ വിൽക്കുന്ന പെട്രോൾ വാഹന ശ്രേണിയെ പൂർണമായും ബിഎസ്6 നിലവാരത്തിലെത്തിച്ചു. അടുത്ത ഏപ്രിലോടെ മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നടപ്പാവാനിരിക്കെ വളരെ മുമ്പു തന്നെ പെട്രോൾ ശ്രേണി ബി എസ് ആറ് നിലവാരം കൈവരിച്ചതായി ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ രുദ്രതേജ് സിങ് അറിയിച്ചു.  ഡീസൽ എൻജിനുകളും ഇതേ നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻജിനുകൾ ബിഎസ്6 നിലവാരത്തിലേക്കു ഉയരുന്നതോടെ വാഹന വിലയിൽ ആറു ശതമാനത്തോളം കൂടുമെന്നും രുദ്രതേജ് സിങ് പറഞ്ഞു. ബിഎസ്6 നിലവാരത്തിലെത്തുന്നതോടെ  എക്സ് വണ്ണിന്റെ വില 37.30 — 48.40 ലക്ഷം രൂപയോളമായിട്ടാണ് ഉയരും. നിലവിൽ 35.20 – 45.70 ലക്ഷം രൂപയാണ് ‘എക്സ് വണ്ണി’ന്റെ വില.