Asianet News MalayalamAsianet News Malayalam

ദയവായി വണ്ടി വാങ്ങൂ, വാഹന നികുതി വെട്ടിക്കുറച്ച് ഒരു സംസ്ഥാനം!

നട്ടംതിരിയുന്ന വണ്ടിക്കമ്പനികളെപ്പോലെ കിടിലന്‍ ഓഫറുമായി സര്‍ക്കാരും. എല്ലാ വാഹനങ്ങളുടെയും റോഡ് നികുതി നേരെ പകുതിയാക്കി

Goa govt reduces road tax by 50% on new vehicle purchase
Author
Goa, First Published Oct 3, 2019, 12:00 PM IST

വാഹനവിപണിയിലെ തകര്‍ച്ച തുടര്‍ക്കഥയാകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ വാഹനവില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വാഹനങ്ങളുടെയും റോഡ് നികുതിയില്‍ വന്‍ കുറവ് വരുത്തിയിരിക്കുകയാണ് ഗോവ.

സംസ്ഥാനത്ത് ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളുടെയും നികുതി നേര്‍പകുതിയായി കുറച്ചിരിക്കുകയാണ് ഗോവന്‍ സര്‍ക്കാര്‍. മൂന്നുമാസത്തേക്കാണ് ഈ പദ്ധതി. സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം ഉറപ്പുനല്‍കിയത്. കാറുകള്‍ക്ക് വിലയുടെ 9 മുതല്‍ 13 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ക്ക് വിലയുടെ  9 മുതല്‍ 15 ശതമാനവുമാണ് നിലവിലെ നികുതി. ഇനിമുതല്‍ ഇതിന്‍റെ നേര്‍പകുതി നല്‍കിയാല്‍ മതിയാകും. അതായത് അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 9 ശതമാനം നിരക്കില്‍ 45000 രൂപ നല്‍കണം. സര്‍ക്കാരിന്‍റെ പുതിയ ഓഫറനുസരിച്ച് ഇത് 22500 ആയി കുറയും. ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് സര്‍ക്കാരിന്‍റെ ഈ ഓഫര്‍ ലഭിക്കുക. 
 

Follow Us:
Download App:
  • android
  • ios