ഇന്ത്യയിൽ ഡീസൽ കാർ വിൽപന അവസാനിപ്പിക്കാൻ നീക്കമൊന്നുമില്ലെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). യൂറോപ്പിൽ 2021 മുതൽ ഡീസൽ കാർ വിൽപ്പന നിർത്താൻ ഹോണ്ട മോട്ടോർ കമ്പനി തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹോണ്ട ഇന്ത്യയിലെ നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ രാജ്യങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ നിര്‍മ്മാണത്തിലാവും ഹോണ്ട ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.

ഹോണ്ടയുടെ ഇന്ത്യൻ ഉപസ്ഥാപനമായ എച്ച് സി ഐ എല്ലിന്റെ വിൽപ്പനയിൽ 25 ശ തമാനത്തോളമാണു ഡീസൽ മോഡലുകളുടെ വിഹിതം. 2020 ഏപ്രിലിൽ മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) ന് അനുസരിച്ച് ഇന്ത്യയിൽ വിൽപ്പനയിലുള്ള രണ്ട് ഡീസൽ എൻജിനുകളുടെയും നിലവാരം ഹോണ്ട ഉയർത്തുകയും ചെയ്‍തു.