ടിവിഎസ് എക്‌സ്എല്‍ 100 മോപ്പ‍ഡിന്‍റെ XL 100 -ന്റെ പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചു

ടിവിഎസ് എക്‌സ്എല്‍ 100 മോപ്പ‍ഡിന്‍റെ XL 100 -ന്റെ പുതിയ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചു. വിന്നര്‍ എഡിഷന്‍ എന്ന ഈ പുതിയ മോഡലിന് 49,599 രൂപയാണ് എക്സ്ഷോറും വില എന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിനെകള്‍ 1,610 രൂപ കൂടുതലാണ് ഇതിന്. 2020 മാര്‍ച്ചിലാണ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചത്.

99.7 സിസി ബിഎസ് VI എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 4.4 bhp കരുത്തും 3,500 rpm -ല്‍ 6.5 Nm ടോർക്കും ഉത്പാദിപ്പിക്കും. ഇതേ കരുത്തും ടോര്‍ഖും തന്നെയാണ് ബിഎസ് IV എഞ്ചിനിലും സ്‌കൂട്ടര്‍ ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത.

പുതിയ നേവി ബ്ലൂ കളര്‍ ആണ് XL100ൽ ലഭിക്കുന്നത്. സ്പ്ലിറ്റ് സീറ്റുകള്‍ക്ക് മനോഹരമായ ടാന്‍, ബീജ് ഡ്യുവല്‍-ടോണ്‍ സ്‌കീം ബൈക്കിലുണ്ട്. സ്‌നാസ്നെസ്സ് വര്‍ദ്ധിപ്പിക്കുന്നതിന്, എക്സ്ഹോസ്റ്റ് ഷീല്‍ഡില്‍ റൗണ്ട് ക്രോം മിററുകളും ഫ്‌ലോര്‍ബോര്‍ഡില്‍ ഒരു മെറ്റല്‍ പ്ലേറ്റും വിന്നര്‍ പതിപ്പ് ക്രോം ആക്സന്റുകളും ടിവിഎസ് നല്‍കിയിട്ടുണ്ട്.