ബെയ്ജിംഗ്: പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‍ലയുടെ യുഎസിന് വെളിയിലുളള ആദ്യ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ ആരംഭിക്കും. പുതിയ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതി. മോഡല്‍ മൂന്ന് വൈ കാറുകളുടെ നിര്‍മ്മാണമാണ് ഇവിടെ നടക്കുക. 

ഷാങ്ഹായിലാണ് ടെസ്‍ല ആധൂനിക 'ജിഗാഫാക്ടറി' സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഷാങ്ഹായിയില്‍ 140 ദശലക്ഷം ഡോളറിന് ടെസ്‍ല പ്ലാന്‍റിനായി സ്ഥലം ഏറ്റെടുത്തത്. ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ടെസ്‍ല. ചൈനയിലെ പ്ലാന്‍റ് പ്രവർത്തനക്ഷമമാവുന്നതോടെ ടെസ്ലയുടെ ഉൽപ്പാദനശേഷി ഇരട്ടിയായി ഉയരും.