Asianet News MalayalamAsianet News Malayalam

അക്ഷരവൃക്ഷം: മൂന്നും നാലും വോള്യങ്ങൾ പ്രകാശനം ചെയ്തു

283 കവിതകൾ, 204 കഥകൾ, 154 ലേഖനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

aksharavriksham two volumes published
Author
Trivandrum, First Published May 14, 2020, 9:11 AM IST

തിരുവനന്തപുരം:  ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കാൻ അവസരം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിലെ മൂന്നും നാലും വോള്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.  മൂന്നാം വോള്യം ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും നാലാം വോള്യം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനും നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്നിഹിതനായി.

അക്ഷരവൃക്ഷം പദ്ധതിയിലേക്ക് 50,000 ൽപരം രചനകളാണ് ലഭിച്ചത്. ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലഭിച്ച കഥ, കവിത, ലേഖനം എന്നിവയിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്തവയാണ് എസ്.സി.ഇ.ആർ.ടി. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. 283 കവിതകൾ, 204 കഥകൾ, 154 ലേഖനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവയാണ് സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തിരുന്നത്. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിൽ പങ്കെടുക്കാൻ അവസരം നൽകിയത്. കുട്ടികളിൽനിന്നും രചനകൾ ശേഖരിച്ച് അതത് സ്കൂൾ അധ്യാപകരാണ് ഈ രചനകൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തത്. 2020 ഏപ്രിൽ 6 മുതൽ മെയ് 5 വരെയായിരുന്നു പദ്ധതിയുടെ കാലാവധി. 4947 വിദ്യാലയങ്ങളിൽ നിന്നായി 56,441 സൃഷ്ടികളാണ് അക്ഷരവൃക്ഷം പദ്ധതിയിൽ പ്രസിദ്ധീകരിച്ചത്.


 

Follow Us:
Download App:
  • android
  • ios