തിരുവനന്തപുരം: പി.എസ്.സി. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവച്ചു. പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കും. പി എസ് സിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തെ പിഎസ് സി പരീക്ഷകളും സർവ്വീസ് വേരിഫിക്കേഷനും മാറ്റി വച്ചിരുന്നു. ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പുതല പരീക്ഷകളും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌
 

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 മെയ് മാസം 4-ാം തീയതി മുതൽ 7-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം...

Posted by Kerala Public Service Commission on Tuesday, April 20, 2021